ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ അംഗീകരിക്കില്ല; ഷുഹൈബ് വധത്തെ അപലപിച്ച് വിഎസ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 19th February 2018 10:22 AM |
Last Updated: 19th February 2018 10:22 AM | A+A A- |

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനനന്ദന്‍. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ അംഗീകരിക്കില്ലെന്ന് വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഷുബൈബിനെ ആക്രമിച്ചത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് എന്ന് അറസ്റ്റിലായ ആകാശും റിജിനും പൊലീസിന് മൊഴി നല്‍കി. കാലു വെട്ടാനായിരുന്നു ക്വട്ടേഷന്‍ എന്നും കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. കൊലയാളി സംഘത്തില്‍ അഞ്ചു പേരുണ്ടായിരുന്നുവെന്നും ആകാശും റിജിനും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ബാക്കിയുള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.