കണ്ണൂര്‍ തീവ്രവാദകേന്ദ്രമായി; കശ്മീരില്‍ നിന്നും വ്യത്യസ്തമല്ല കാര്യങ്ങളെന്നും ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 19th February 2018 09:15 PM |
Last Updated: 19th February 2018 09:15 PM | A+A A- |

തിരുവനന്തപുരം: കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിനെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി പ്രഫ. നിര്‍മല്‍ കുമാര്‍ സിങ്.
കശ്മീര്‍ പോലെയായി കണ്ണൂര്‍ മാറുകയാണ്. കശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജില്ലയാണ് കണ്ണൂര്‍ എന്നത് ഇതിനുതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ലീഗല്‍ സെല്‍ സംഘടിപ്പിച്ച 'രാഷ്ട്രം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികള്‍' എന്ന വിഷയത്തിലെ ചിന്താ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ അതിര്‍ത്തിയില്‍ കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ കൊല്ലപ്പെടുന്നു. തീവ്രവാദികള്‍ കണ്ണൂര്‍ ഒളിത്താവളമാക്കുന്നു. ഇതൊക്കെ വലിയ വിപത്തിലേക്കുള്ള തുടക്കമാണ്. ഇതിനെ തടയാന്‍ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജനങ്ങള്‍ ഒന്നിക്കണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകവും തീവ്രവാദ പ്രവര്‍ത്തനമാണ്. ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കി ഭരിക്കാന്‍ തുടങ്ങിയതോടെ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്നും നിര്‍മല്‍ കുമാര്‍ സിങ് ചൂണ്ടികാട്ടി.