ഷുഹൈബിന്റെ കാലുവെട്ടുകയായിരുന്നു ഉദ്ദേശ്യം; കൊലപാതകം പാര്‍ട്ടി അറിവോടെയെന്നും പ്രതികളുടെ മൊഴി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 19th February 2018 10:02 AM |
Last Updated: 19th February 2018 10:02 AM | A+A A- |

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചുപേരുള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതക സംഘത്തെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ അറസ്റ്റിലായ ആകാശിന്റെയും റിജിന്റെയും മൊഴിയില്‍ നിന്ന് പൊലീസിന് ലഭിച്ചു.
കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും ആകാശ് തില്ലങ്കേരിയും റിജിനും പൊലീസിന് മൊഴി നല്‍കി.
സിപിഎം പ്രാദേശിക നേത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നത്. പിടിയിലാകാന്‍ ഉള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും ഇവരെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ,സിഐടിയു പ്രവര്‍ത്തകരാണ് സംഗത്തിലുള്ളതെന്നും പൊലീസ് പറയുന്നു.