ഡോ. ബാബു സെബാസ്റ്റ്യന് യോഗ്യതയില്ല; എംജി യൂണിവേഴ്‌സിറ്റി വിസി നിയമനം ഹൈക്കോടതി റദ്ദാക്കി

വിസി യുടെ സ്ഥാനത്ത് ഇരിക്കാന്‍ ബാബു സെബാസ്റ്റിയന്‍ യോഗ്യതയില്ലാത്ത ആളാണെന്നും ഹൈക്കോടതിയുടെ നീരീക്ഷണം. സെലക്ഷന്‍ കമ്മറ്റിയുടെ  നടപടികളിലും അപാകതയുണ്ടെന്ന് കോടതി കണ്ടെത്തി
ഡോ. ബാബു സെബാസ്റ്റ്യന് യോഗ്യതയില്ല; എംജി യൂണിവേഴ്‌സിറ്റി വിസി നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. വൈസ് ചാന്‍സിലര്‍ സ്ഥാനത്തിരിക്കാന്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ യോഗ്യതയില്ലാത്ത ആളാണെന്നും ഹൈക്കോടതിയുടെ കണ്ടെത്തിയതിനെ തുര്‍ന്നാണ് തീരുമാനം. സെലക്ഷന്‍ കമ്മറ്റിയുടെ  നടപടികളിലും അപാകതയുണ്ടെന്ന് കോടതി കണ്ടെത്തി. വിസിയുടെ നിയമനം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

വൈസ് ചാന്‍സലറെ തെരഞ്ഞടുക്കുന്നതിലുള്ള സമിതി രൂപികരിച്ചതിലും അപാകതയുണ്ടായെന്നും കോടതി അഭിപ്രായപ്പെട്ടു. അന്നത്തെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റി മൂന്നുപേരുടെ പട്ടികയാണു പരിഗണനയ്ക്കായി ഗവര്‍ണര്‍ക്കു കൈമാറിയത്. ഇതില്‍ അധ്യാപന ഭരണപരിചയമുള്ള ബാബു സെബാസ്റ്റ്യനെ വിസിയായി നിയമിക്കാന്‍ ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.പാല സ്വദേശിയായ ബാബു സെബാസ്റ്റ്യന്‍ കേരള കോണ്‍ഗ്രസ് എം നോമിനിയാണ്. 

ബയോഡാറ്റയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയെത്തുടര്‍ന്നു ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജിനു പകരക്കാരനായാണ് ഇ്‌ദ്ദേഹത്തെ നിയമിച്ചത്. ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്‍, ബംഗലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ബലറാം സര്‍വകലാശാല സെനറ്റ് പ്രതിനിധി കോണ്‍ഗ്രസ് എംഎല്‍എ ബെന്നി ബെഹന്നാനാണ് സെര്‍ച്ച് കമ്മിറ്റി യോഗത്തില്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ പേരു നിര്‍ദേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com