തിരുവനന്തപുരം: കണ്ണൂരില്‍ 21ന് സമാധാന യോഗം വിളിച്ച് സര്‍ക്കാര്‍. എന്നാല്‍ യോഗത്തില്‍ മുഖ്യമന്ത്രിക്ക് പകരം മന്ത്രി എ.കെ ബാലനാകും പങ്കെടുക്കുക. മുഖ്യമന്ത്രി വിളിച്ച സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റാകും യോഗത്തിനെത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അക്രമം നടത്തിയവര്‍ തന്നെ ശാന്തി സംഭാഷണത്തിന് വിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സംഭവത്തില്‍ പ്രതികരിക്കാന്‍ ആറു ദിവസമെടുത്തെങ്കില്‍ കേസന്വേഷണത്തിന്റെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റി. പ്രതികള്‍ കീഴടങ്ങിയത് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണെന്നും അറസ്റ്റിലായത് ഡമ്മി പ്രതികളാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ