കോണ്‍ഗ്രസ് ബിജെപിയെ പിന്തുണയ്ക്കണം: കെ സുരേന്ദ്രന്‍

സിപിഎമ്മിനെ നേരിടാന്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍
കോണ്‍ഗ്രസ് ബിജെപിയെ പിന്തുണയ്ക്കണം: കെ സുരേന്ദ്രന്‍

കൊച്ചി:സിപിഎമ്മിനെ നേരിടാന്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ആര്‍. എസ്. എസും സി. പി. എമ്മും ഒരുപോലെയാണെന്നുള്ള പതിവു പ്രചാരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് ഇനിയെങ്കിലും തയ്യാറാവണം. ആശയപരമായും നിയമപരമായും ഈ വിപത്തിനെ നേരിടാനാണ് ബി. ജെ. പി ശ്രമിക്കുന്നത്. അതിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ്സ് തയ്യാറാവേണ്ടതെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സബുക്കില്‍ കുറിച്ചു.


കണ്ണൂരില്‍ ആര്‍. എസ്. എസുകാരെ കൊല്ലുന്നതിന് സി. പി. എം എപ്പോഴും പറയുന്ന ന്യായീകരണം സംഘപരിവാറിന്റെ ആക്രമണഭീഷണിയില്‍ നിന്ന് മുസ്‌ളീങ്ങളെ സംരക്ഷിക്കാനാണ് ഞങ്ങള്‍ ആര്‍. എസ്. എസ്സിനെ നേരിടുന്നത് എന്നാണ്. എന്നാല്‍ ഈ വാദഗതി എത്രമാത്രം പൊള്ളയാണെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബ് കൊലപാതകം. പാര്‍ട്ടി ഗ്രാമങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയായി ആരുവന്നാലും തട്ടിക്കളയും എന്നതാണ് സി. പി. എം രീതി.സി. പി. എം ഒരു സാമൂഹ്യവിരുദ്ധസംഘടനയാണ്. ഭീകരവാദികള്‍ ചെയ്യുന്നതുതന്നെയാണ് സി. പി. എമ്മും ചെയ്യുന്നത് - സുരേന്ദ്രന്‍ ആരോപിച്ചു.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കണ്ണൂരില്‍ ആര്‍. എസ്. എസുകാരെ കൊല്ലുന്നതിന് സി. പി. എം എപ്പോഴും പറയുന്ന ന്യായീകരണം സംഘപരിവാറിന്റെ ആക്രമണഭീഷണിയില്‍ നിന്ന് മുസ്‌ളീങ്ങളെ സംരക്ഷിക്കാനാണ് ഞങ്ങള്‍ ആര്‍. എസ്. എസ്സിനെ നേരിടുന്നത് എന്നാണ്. എന്നാല്‍ ഈ വാദഗതി എത്രമാത്രം പൊള്ളയാണെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബ് കൊലപാതകം. ഫസലിന്റെ കാര്യത്തിലും അരിയില്‍ ഷുക്കൂറിന്റെ കാര്യത്തിലും നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്റെ കൊലയിലും ഈ പൊള്ളത്തരം തെളിഞ്ഞുകാണാം. പാര്‍ട്ടി ഗ്രാമങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയായി ആരുവന്നാലും തട്ടിക്കളയും എന്നതാണ് സി. പി. എം രീതി. കൂടുതല്‍ ഇരകളാവുന്നത് ആര്‍. എസ്. എസ്സ് ആണെന്നു മാത്രം. സി. പി. എം ഒരു സാമൂഹ്യവിരുദ്ധസംഘടനയാണ്. ഭീകരവാദികള്‍ ചെയ്യുന്നതുതന്നെയാണ് സി. പി. എമ്മും ചെയ്യുന്നത്. ഇപ്പോഴത്തെ കെലപാതകത്തിനു പിന്നിലും ഉന്നതനേതാക്കള്‍ തന്നെയാണ്. ഗൂഡാലോചനക്കാരെ പിടിക്കാതെ കണ്ണൂര്‍ ശാന്തമാവുകയില്ല. ആര്‍. എസ്. എസും സി. പി. എമ്മും ഒരുപോലെയാണെന്നുള്ള പതിവു പ്രചാരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് ഇനിയെങ്കിലും തയ്യാറാവണം. ആശയപരമായും നിയമപരമായും ഈ വിപത്തിനെ നേരിടാനാണ് ബി. ജെ. പി ശ്രമിക്കുന്നത്. അതിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ്സ് തയ്യാറാവേണ്ടത്. സി. പി. എമ്മിനൊപ്പം കൂട്ടുകൂടാന്‍ ഓടി നടക്കുന്ന രാഹുല്‍ഗാന്ധിയെ ആദ്യം ഇതു പറഞ്ഞുമനസ്സിലാക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാവേണ്ടത്. ഈ വിപത്തിനെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ബി. ജെ. പിക്കുമാത്രമേ കഴിയൂ. ത്രിപുര കാണിച്ചുതരുന്ന പാഠം അതാണ്. കോണ്‍ഗ്രസ്സ് അണികളും ചില നേതാക്കളും ആ കാര്യം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ് മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍ അതാണ് കാണിക്കുന്നത്. സുധാകരന്റെ ശൗര്യം കണ്ണൂരില്‍ പണ്ടെപ്പോലെ ഫലിക്കുന്നില്ലെന്നുള്ളത് ഒരു പച്ചപരമാര്‍ത്ഥമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com