'ദുരിതം പേറാനോ കേരള ജനതയുടെ വിധി'

സ്വകാര്യ ബസ് ഉടമകള്‍ സര്‍വ്വീസ് നടത്തുന്നത് ജനങ്ങളെ സേവിയ്ക്കാനല്ല. മറിച്ച് ലാഭത്തിനു വേണ്ടിയാണ്. അതു കൊണ്ട് നഷ്ടമാണെന്നുണ്ടെങ്കില്‍ അവര്‍ കച്ചവടം നിറുത്തുന്നതല്ലേ നല്ലത്
'ദുരിതം പേറാനോ കേരള ജനതയുടെ വിധി'


കൊച്ചി: സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് ദുരിത പൂര്‍ണമായ ജനങ്ങളുടെ ജീവിത്തിന് കാരണം സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും പിടിപ്പുകേടാണെന്ന് തമിഴ് സംവിധായകന്‍ കെ ടി കുഞ്ഞുമോന്‍. മാത്രമല്ല സാധാരണക്കാരായ ജനങ്ങളോടുള്ളു ഉത്തവാദിത്വമില്ലായ്മയും. ഈ സമരം കാരണം പരീക്ഷാ കാലത്ത് സ്‌കൂളില്‍ പോകാന്‍ കഴിയാതെ ഭാവി തന്നെ അപകടത്തിലായ വിദ്യാര്‍ഥികള്‍, നിത്യ ജീവിതം പുലര്‍ത്താന്‍ ജോലിക്ക് പോകാന്‍ കഴിയാതെ വലയുന്ന തൊഴിലാളികള്‍, മറ്റു സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍,ആശുപത്രിയില്‍ ചികിത്സക്ക് പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍, ചെറുകിട കച്ചവടക്കാര്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വന്ന് എങ്ങും പോകാനാവാതെ വലയുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലേയും ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണമാക്കിയിരിക്കുന്നു ഈ ബസ് സമരമെന്നും കെടി കുഞ്ഞുമോന്‍ പറയുന്നു.

സ്വകാര്യ ബസ് ഉടമകളുടെ ഈ താന്തോന്നിത്തരത്തിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തയാറായില്ലാ എങ്കില്‍ അത് ഭാവിയില്‍ വലിയ ഭവിഷ്യത്തുകള്‍ക്കിടയാകും.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചാല്‍ അത് കേരളത്തിലെ ജനങ്ങളോടും ഭാവി തലമുറയോടും ചെയ്യുന്ന പാതകമായിരിക്കും. സ്വകാര്യ ബസുകള്‍ നഷ്ടത്തിലാണ് എന്നാണ് അവരുടെ വാദം. ഏതൊരു കച്ചവടവും നഷ്ടത്തില്‍ നടത്തി കൊണ്ടു പോകാനാവില്ല.എങ്കില്‍ ആ നഷ്ടക്കച്ചവടം നിറുത്തുന്നതല്ലേ നല്ലത്. ആരെങ്കിലും നഷ്ടക്കച്ചവടം തുടരാറുണ്ടോ. സ്വകാര്യ ബസ് ഉടമകള്‍ സര്‍വ്വീസ് നടത്തുന്നത് ജനങ്ങളെ സേവിയ്ക്കാനല്ല. മറിച്ച് ലാഭത്തിനു വേണ്ടിയാണ്. അതു കൊണ്ട് നഷ്ടമാണെന്നുണ്ടെങ്കില്‍ അവര്‍ കച്ചവടം നിറുത്തുന്നതല്ലേ നല്ലത്. പകരം സര്‍ക്കാര്‍ തന്നെ എല്ലായിടത്തേയ്ക്കും സര്‍വീസ് നടത്തട്ടെ.ജനങ്ങളും രക്ഷപ്പെടുമെന്നും കെടി കുഞ്ഞിമോന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

'ദുരിതം പേറാനോ കേരള ജനതയുടെ വിധി'

കഴിഞ്ഞ നാലു ദിവസമായി ദുരിത പൂര്‍ണമാണ് കേരളത്തിലെ ജനങ്ങളുടെ ജീവിതം. കാരണം മിന്നല്‍ പോലെ വന്ന സ്വകാര്യ ബസ് സമരം. ഓരോ സമയത്തും ബസ് സമരം ഉണ്ടാകുന്നതിന്റെ കാരണം സര്‍ക്കാരിന്റെ കൂടി ദീര്‍ഘ വീക്ഷണമില്ലായ്മയും പിടിപ്പു കേടുമാണ്. മാത്രമല്ല സാധാരണക്കാരായ ജനങ്ങളോടുള്ളു ഉത്തവാദിത്വമില്ലായ്മയും. ഈ സമരം കാരണം പരീക്ഷാ കാലത്ത് സ്‌കൂളില്‍ പോകാന്‍ കഴിയാതെ ഭാവി തന്നെ അപകടത്തിലായ വിദ്യാര്‍ഥികള്‍, നിത്യ ജീവിതം പുലര്‍ത്താന്‍ ജോലിക്ക് പോകാന്‍ കഴിയാതെ വലയുന്ന തൊഴിലാളികള്‍, മറ്റു സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍,ആശുപത്രിയില്‍ ചികിത്സക്ക് പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍, ചെറുകിട കച്ചവടക്കാര്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വന്ന് എങ്ങും പോകാനാവാതെ വലയുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലേയും ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണമാക്കിയിരിക്കുന്നു ഈ ബസ് സമരം. 
നമ്മുടെ കേരളത്തില്‍ ഒരു പ്രശ്‌നമുണ്ടായ ശേഷമാണ് പരിഹാരത്തിനായി പരിശ്രമം നടത്തുന്നത്.പ്രശ്‌നമുണ്ടാവാതിരിക്കൂവാനുള്ള നടപടികള്‍ മുന്‍കൂട്ടി എടുക്കുന്നുമില്ല.രോഗം വന്ന് ചികിത്സിക്കുന്നിനേക്കാള്‍ ഭേദം രോഗം വരാതെ നോക്കുന്നതല്ലേ?.അനവസരത്തിലുള്ള സമരം മൂലം ഇന്ന് കേരളത്തിലെ ജനങ്ങളുടെ ജീവിതം സ്തംഭിച്ചിരിക്കയാണ്. മറ്റു സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ അധികവും സര്‍വീസ് നടത്തുന്നത് സര്‍ക്കാര്‍ ബസുകളാണെങ്കില്‍ കേരളത്തില്‍ അത് സ്വകാര്യ ബസ് സര്‍വീസുകള്‍. കേരളത്തിലെ ഒട്ടുമിക്ക റൂട്ടിലൂം പ്രാന്തപ്രദേശങ്ങളിലേക്കും സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ഇല്ലെന്നതിനാല്‍ , സ്വകാര്യ ബസ് ഉടമകള്‍ 'ഞങ്ങളില്ലെങ്കില്‍... 'എന്ന ധാര്‍ഷ്ട്യത്തോടെ ജനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സമരം നടത്തി ദ്രോഹിക്കയാണ്. സ്വകാര്യ ബസ് ഉടമകളുടെ ഈ താന്തോന്നിത്തരത്തിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തയാറായില്ലാ എങ്കില്‍ അത് ഭാവിയില്‍ വലിയ ഭവിഷ്യത്തുകള്‍ക്കിടയാകും.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചാല്‍ അത് കേരളത്തിലെ ജനങ്ങളോടും ഭാവി തലമുറയോടും ചെയ്യുന്ന പാതകമായിരിക്കും. 
സ്വകാര്യ ബസുകള്‍ നഷ്ടത്തിലാണ് എന്നാണ് അവരുടെ വാദം. ഏതൊരു കച്ചവടവും നഷ്ടത്തില്‍ നടത്തി കൊണ്ടു പോകാനാവില്ല.എങ്കില്‍ ആ നഷ്ടക്കച്ചവടം നിറുത്തുന്നതല്ലേ നല്ലത്. ആരെങ്കിലും നഷ്ടക്കച്ചവടം തുടരാറുണ്ടോ? സ്വകാര്യ ബസ് ഉടമകള്‍ സര്‍വ്വീസ് നടത്തുന്നത് ജനങ്ങളെ സേവിയ്ക്കാനല്ല. മറിച്ച് ലാഭത്തിനു വേണ്ടിയാണ്. അതു കൊണ്ട് നഷ്ടമാണെന്നുണ്ടെങ്കില്‍ അവര്‍ കച്ചവടം നിറുത്തുന്നതല്ലേ നല്ലത്. പകരം സര്‍ക്കാര്‍ തന്നെ എല്ലായിടത്തേയ്ക്കും സര്‍വീസ് നടത്തട്ടെ.ജനങ്ങളും രക്ഷപ്പെടും. 
ഇനി സര്‍ക്കാര്‍ ചെയ്യേണ്ടത്. ...

ചെന്നൈ, ബാംഗ്ലൂര്‍ പോലുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ റൂട്ടുകളിലും ഇതര സംസ്ഥാനങ്ങളിലേതു പോലെ സര്‍ക്കാര്‍ ബസ് സര്‍വ്വീസ് നടപ്പിലാക്കുക. വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യ യാത്ര അനുവദിച്ചു നല്‍കി അവരെ പ്രോല്‍സാഹിപ്പിക്കുക. (തൊട്ടടുത്തുള്ള തമിഴ് നാട്ടില്‍ +2 വരെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമാണെന്നത് ശ്രദ്ധേയമാണ്).തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ എല്ലാം തൊണ്ണൂറു ശതമാനവും സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളാണ് സേവനം നടത്തുന്നത് എന്നതിനാല്‍ അവിടങ്ങളിലെല്ലാം ജനങ്ങളുടെ ജീവിതവും സുഖകരമാണ്.
എല്ലാം നേരെയാക്കാമെന്ന് വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ ഇതെങ്കിലും നേരെയാക്കട്ടേ.ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റട്ടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com