ഷൂഹൈബ് വധം: പിടിയാലയത് യഥാര്‍ത്ഥ പ്രതികള്‍; കൊലപാതകികള്‍ സിപിഎമ്മുകാരെന്ന് ഡിജിപി

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത്  വീഴ്ചയുണ്ടായില്ല 
ഷൂഹൈബ് വധം: പിടിയാലയത് യഥാര്‍ത്ഥ പ്രതികള്‍; കൊലപാതകികള്‍ സിപിഎമ്മുകാരെന്ന് ഡിജിപി

കണ്ണൂര്‍:മട്ടന്നൂരിലെ കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതകത്തില്‍ പിടിയിലായത് യഥാര്‍ത്ഥപ്രതികളെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍. പ്രതികള്‍ സിപിഎമ്മുകാരാണ്. കേസില്‍ പ്രതികള്‍ കീഴടങ്ങിയതല്ലെന്നും പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നെന്നന്നും രാജേഷ് ദിവാന്‍ പറഞ്ഞു.

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ബാഹ്യ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും  ദിവാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com