സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും: എംഎം ഹസന്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 20th February 2018 05:33 PM |
Last Updated: 20th February 2018 05:33 PM | A+A A- |

കണ്ണൂര്‍: കണ്ണൂര്‍ സമാധാനയോഗത്തില്‍ ലീഗീനെയും കെഎസ് യുവിനെയും തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നെും ഹസ്സന്‍ പറഞ്ഞു.
ശുഹൈബ് വധക്കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഡമ്മിയാണെന്നും ഹസന്‍ പറഞ്ഞു. സിബിഐ അന്വേഷണം നടത്തിയാല്‍ മാത്രമെ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാവുകയുള്ളുവെന്നും ഹസന്‍ പറഞ്ഞു.
സര്‍ക്കാര്‍ വിളിച്ച സമാധാനയോഗം കബളിപ്പിക്കലെന്നായിരുന്നു ലീ?ഗിന്റെ അഭിപ്രായം. യോഗങ്ങള്‍ ചേര്‍ന്ന ശേഷവും കൊലപാതകങ്ങള്‍ തുടരുകയാണ്.പ്രശ്‌നത്തില്‍ തീരുമാനം ഉണ്ടാകണമെങ്കില്‍ മുഖ്യമന്ത്രിയാണ് സമാധാനയോഗം വിളിക്കേണ്ടിയിരുന്നത്. ഷുഹൈബ് വധത്തില്‍ പിടിക്കപ്പെട്ടത് യഥാര്‍ത്ഥ പ്രതികളാണെന്ന് ആര്‍ക്കും വിശ്വാസമില്ല. ജനകീയ പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള നാടകമാണ് ഇപ്പോള്‍ നടക്കുന്നത്. അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചയാണെങ്കില്‍ സഹകരിക്കാം. അല്ലാതെ കാട്ടികൂട്ടലാണെങ്കില്‍ അതിനോട് സഹകരിക്കേണ്ടതില്ലെന്നാണ് ലീഗിന്റെ നിലപാട്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് ലീഗിനുള്ളതെന്നായിരുന്നു കെപിഎ മജീദ് പറഞ്ഞത്. സര്‍വകക്ഷിയോ?ഗത്തില്‍ പങ്കെടുക്കുന്നതിനെതിരെ കെഎസ് യു രം?ഗത്തുവന്നിരുന്നു