സിപിഎമ്മിന്റെ കൊടിമരജാഥ; ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി കൊച്ചി നഗരം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 20th February 2018 12:59 PM |
Last Updated: 20th February 2018 12:59 PM | A+A A- |

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമരജാഥ എറണാകുളത്ത് വന്‍ ഗതാഗതകുരുക്ക് സൃഷ്ടിച്ചു. പൊലീസിന്റെ ഗതാഗത നിയന്ത്ര്ണം കൂടി പാളിയതോടെയാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. നഗരത്തില്‍ പലയിടങ്ങളിലും കൊടിമരജാഥയുടെ ഭാഗമായുള്ള ഗതാഗത ക്രമീകരണത്തില്‍ പാളിച്ചകള്‍ അനുഭവപ്പെട്ടു.
കുമ്പളം മുതല്‍ വൈറ്റില വരെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വൈറ്റില ഫ്‌ളൈഓവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാല്‍ നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കും കൊടിമരജാഥയും ചേര്‍ന്നപ്പോള്‍ നഗരം സ്തംഭിച്ചു. പേട്ട കടവന്ത്ര ഭാഗങ്ങളിലും ഗതാഗത കുരുക്ക് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിടാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചില്ലെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഗതാഗത കുരുക്കില്‍ നഗരം സ്തംഭിച്ചിട്ടും വാഹനം വഴിതിരിച്ചുവിടാന്‍ പോലീസിന് സാധിച്ചില്ലെന്നും ആരോപണമുണ്ട്.
തിങ്കളാഴ്ച വയലാറില്‍ നിന്നാണ് ജാഥ പുറപ്പെട്ടത്.