ഉമ്മന്‍ ചാണ്ടി ഇടപെട്ടു, നാലു ഐ ഗ്രൂപ്പുകാരെ വെട്ടി ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

ഉമ്മന്‍ ചാണ്ടി ഇടപെട്ടു, നാലു ഐ ഗ്രൂപ്പുകാരെ വെട്ടി ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെതുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ലതികാ സുഭാഷിനെ നിയമിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെതുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ലതികാ സുഭാഷിനെ നിയമിച്ചു. സംസ്ഥാന പ്രസിഡന്റായിരുന്ന ബിന്ദുകൃഷ്ണ കൊല്ലം ജില്ലാ പ്രസിഡന്റായ ഒഴിവിലേക്കായിരുന്നു നിയമനം. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ലതികാ സുഭാഷിനെ കൂടാതെ ഐ ഗ്രൂപ്പില്‍ നിന്നും നാമനിര്‍ദേശം ചെയ്ത മറ്റു നാലുപേരുമാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.  എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആഷാ സനില്‍, മഹിളാ കോണ്‍ഗ്രസ് വൈസ്് പ്രസിഡന്റ് ഫാത്തിമ റോഷന്‍, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനന്‍, എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് ഐഗ്രൂപ്പിലെ നോമിനികള്‍. ഫെബ്രുവരി 17ന് ന്യൂഡല്‍ഹിയില്‍ വച്ചായിരുന്നു  അഭിമുഖം. 

ലതികാ സുഭാഷിന് വേണ്ടി എ ഗ്രൂപ്പ് നേതാവായ ഉമ്മന്‍ചാണ്ടി ശക്തമായ സമ്മര്‍ദം ചെലുത്തിയെന്നാണ് വിവരം. ഇതിന് പുറമേ മറ്റു നാലുപേരെ അപേക്ഷിച്ച് ലതികാ സുഭാഷിനുളള സീനിയോറിറ്റിയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നറുക്കുവീഴാന്‍ കളമൊരുക്കി. 

നേരത്തെ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് സംസ്ഥാന അധ്യക്ഷയെ കണ്ടെത്തുന്നതിന് ദേശീയ നേതൃത്വത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഇടപെട്ട് അഭിമുഖം സംഘടിപ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com