പാലത്തില്‍ നിന്ന് കായലില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു
പാലത്തില്‍ നിന്ന് കായലില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുഗനാണ് മരിച്ചത്. 

ഇന്നലെ രാത്രിയോടെയാണ് സംഭവം. റോഡരികില്‍ ബൈക്ക് നിറുത്തിവച്ച ശേഷം മുരുഗന്‍ കായലില്‍ ചാടുകയായിരുന്നു. ഇന്നലെ മുതല്‍ ബൈക്ക് റോഡരികില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com