പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ബാങ്കിംഗ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് കെഎസ്ആര്‍ടിസിക്ക് വായ്പ അനുവദിച്ചതെന്നും മന്ത്രി
പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫ് ഭരണകാലത്ത് 26 പേരാണ് ആത്മഹത്യ ചെയ്തത്. ബാങ്കിംഗ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് കെഎസ്ആര്‍ടിസിക്ക് വായ്പ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയനാണ് പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്തത്. 

കെഎസ്ആര്‍ടിസിക്ക് ഭീമമായ ബാധ്യത ഏറ്റെടുക്കാനാകാത്ത സാഹചര്യം വന്നപ്പോള്‍, ബാങ്കിംഗ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള വായ്പ നല്‍കാനാണ് സഹകരണബാങ്കുകള്‍ മുന്നോട്ടു വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏത് നല്ല കാര്യത്തിനും ചില ദോഷവശങ്ങള്‍ കണ്ടെത്തുന്നവരുണ്ട്. സഹകരണ ബാങ്കുകള്‍ ഭീമമായ തുക തട്ടിയെടുക്കാനാണെന്ന ആക്ഷേപമുന്നയിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ലാഭക്കണ്ണ് സഹകരണ മേഖലക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പൊതുമേഖലാ സ്ഥാപനങ്ങല്‍ തകര്‍ന്നാല്‍ നല്ലതെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്. പൊതുമേഖലയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഇവിടെ ഉണ്ടെന്ന് ജീവനക്കാര്‍ നെഞ്ചേറ്റിയ വികാരമാണ്. പെതുമേഖലയെ സംരക്ഷിക്കുമെന്നത് സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com