പിണറായിയെ ക്ഷണിച്ച് കമല്‍; പാര്‍ട്ടി പ്രഖ്യാപനം നാളെ

പാര്‍ട്ടി പ്രഖ്യാപന വേദിയിലേക്ക് കേരള മുഖ്യമന്ത്രി പിണറായിയെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെയും ക്ഷണിച്ചിട്ടുണ്ട് 
പിണറായിയെ ക്ഷണിച്ച് കമല്‍; പാര്‍ട്ടി പ്രഖ്യാപനം നാളെ

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നാളെ മധുരയില്‍ നടക്കും. കമലിന്റെ രാഷ്ട്രീയ ഗുരുവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനും വേദിയുലുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാര്‍ട്ടി പ്രഖ്യാപന വേദിയിലേക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കെജ് രിവാള്‍ വേദിയിലുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പായിട്ടുണ്ട്.

താന്‍ രാഷ്്ട്രീയ പാര്‍ട്ടി രൂപികരിക്കാനുള്ള കാരണം എഐഎഡിഎംകെ പാര്‍ട്ടിയുടെ വൃത്തികെട്ട നിലപാടുകള്‍ മാത്രമാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ആരുമായി യോജിച്ച് പോരാടുമെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി പതാകയും പുറത്തിറക്കും. രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബദുള്‍ കലാമിന്റെ വീട് സന്ദര്‍ശിച്ച ശേഷമാകും യാത്ര തുടങ്ങുക നകമല്‍ഹാസന് ഏറ്റവുമധികം ആരാധക പിന്തുണയുള്ള മധുരയിലും രാമനാഥപുരത്തുമാണ് ആദ്യ ദിവസത്തെ യാത്ര.  

നാളെ വൈകുന്നേരം മധുരയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കും.  ബുധനാഴ്ച രാവിലെ രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ വീട്ടിലും കലാം പഠിച്ച സ്‌കൂളിലും കമല്‍ഹാസന്‍ സന്ദര്‍ശനം നടത്തും. ഒമ്പതുമണിയോടെ ഗണേഷ് മഹലിലെത്തി മത്സ്യതൊഴിലാളികളെ കാണും. പതിനൊന്ന് പത്തിന് കലാം സ്മാരകം സന്ദര്‍ശിക്കും. ഇവിടെ വച്ച് പാര്‍ട്ടി പ്രഖ്യാപനം നടത്താനുള്ള തീരുമാനം  മുന്‍ രാഷ്ട്രപതിയെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com