സാഹിത്യകാരന്‍ കെ. പാനൂര്‍ അന്തരിച്ചു 

പ്രമുഖ സാഹിത്യകാരനും പൗരാവകാശ പ്രവര്‍ത്തകനുമായ കെ.പാനൂര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു
സാഹിത്യകാരന്‍ കെ. പാനൂര്‍ അന്തരിച്ചു 

പാനൂര്‍: പ്രമുഖ സാഹിത്യകാരനും പൗരാവകാശ പ്രവര്‍ത്തകനുമായ കെ.പാനൂര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. കേരളത്തിലെ ആഫ്രിക്ക ഉള്‍പ്പെടെ കൃതികള്‍ രചിച്ചിട്ടുണ്ട്. കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുഞ്ഞിരാമന്‍ പാനൂര്‍ എന്നാണ് മുഴുവന്‍ പേര്. 

റവന്യു വകുപ്പില്‍ ജീവനക്കാരനായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി, ആദിവാസി ക്ഷേമ വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കാന്‍ സ്വയം തയാറാവുകയായിരുന്നു. ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടെ തിരിച്ചറിഞ്ഞ സത്യങ്ങള്‍ തുറന്നു കാട്ടുന്ന പുസ്തകമാണു കേരളത്തിലെ ആഫ്രിക്ക. കേരളത്തിലെ ആദിവാസികളുടെ ദുരിതപൂര്‍ണമായ ജീവിതം ഈ പുസ്തകം തുറന്നുകാട്ടി. 

മോഹന്‍ലാലിനെ നായകനാക്കി 1985ല്‍ പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത 'ഉയരും ഞാന്‍ നാടാകെ' എന്ന സിനിമയുടെ മൂലകഥ 'കേരളത്തിലെ ആഫ്രിക്ക'യായിരുന്നു.  ഹാ നക്‌സല്‍ ബാരി, കേരളത്തിലെ അമേരിക്ക എന്നിവയും ശ്രദ്ധേയ കൃതികളാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, രാമാശ്രമം അവാര്‍ഡ് എന്നിവ ലഭിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com