ബിഡിജെഎസിന് എട്ടുസീറ്റ് അമിത് ഷാ ഉറപ്പു നല്‍കിയെന്ന് തുഷാര്‍; ഒരുറപ്പുമില്ലെന്ന് പികെ കൃഷ്ണദാസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2018 03:56 PM |
Last Updated: 21st February 2018 03:56 PM | A+A A- |

ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് നല്‍കിയതായി തുഷാര്‍ പറഞ്ഞു.
കേരളത്തില്‍ ബിഡിജെഎസമായി സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമായെന്നും വോട്ടുകള്‍ കൂടാന്‍ കാരണമായെന്നും തുഷാര്‍ പറഞ്ഞു. എന്നാല്‍ ബിജെപി ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സീറ്റ്് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നില്‍ ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് മാത്രമെയുള്ളുവെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ ബിജെപി നേതൃത്വം ദേശീയ നേതൃത്വത്തിന് വ്യത്യസ്തമായി ബിഡിജെഎസിനെ തള്ളുകയാണെന്നാണ് കൃഷ്ണദാസിന്റെ പ്രതികരണത്തിന് പിന്നാലെ ബിജെപി നേതാക്കളുടെ പ്രതികരണം