ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പരിപാലിക്കാന്‍ കമല്‍ ഹാസനു കഴിയും: ആശംസകളുമായി പിണറായി

വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പരിപാലിക്കാന്‍ കമല്‍ ഹാസനു കഴിയും: ആശംസകളുമായി പിണറായി

നങ്ങളെ സേവിക്കുന്നതായി രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയ കമല്‍ ഹാസനു ആശംസകള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തെ പ്രശോഭിതമാക്കും. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പരിപാലിക്കാന്‍ കമല്‍ ഹാസനു സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്കും എനിക്കും പ്രിയപ്പെട്ടവനാണ് കമല്‍. കേരളത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ചലച്ചിത്ര ജീവതം തുടങ്ങിയത്. കേരളത്തെയും തമിഴ്‌നാടിനെയും യോജിപ്പിച്ച് കൊണ്ടു പോകുന്നതിനു പിന്നില്‍ കമല്‍ഹാസനു സുപ്രധാനമായ പങ്കുണ്ട്. സാമൂഹിക സംസ്‌കാരിക രംഗങ്ങളിലെ വിവിധ മുന്നേറ്റങ്ങളുടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ശ്രദ്ധയമാണ്. ഇതു കേരളത്തെയും സാധ്വീനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com