നിയമനം വ്യവസ്ഥ ലംഘിച്ച്;കണ്‍സ്യൂമര്‍ ഫെഡ് എംഡിയെ ഹൈക്കോടതി അയോഗ്യനാക്കി 

നിയമനം വ്യവസ്ഥ ലംഘിച്ച്;കണ്‍സ്യൂമര്‍ ഫെഡ് എംഡിയെ ഹൈക്കോടതി അയോഗ്യനാക്കി 

കണ്‍സ്യൂമര്‍ ഫെഡ് എംഡിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എംഡിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് .രാമനുണ്ണി കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു കോടതിയുടെ നടപടി. 

സര്‍ക്കാര്‍ സര്‍വീസിലുളള ആളായിരിക്കണം കണ്‍സ്യൂമര്‍ ഫെഡ് എംഡി എന്ന വ്യവസ്ഥ ലംഘിച്ചതായും കോടതി കണ്ടെത്തി. തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജറായിരുന്നു രാമനുണ്ണി. കണ്‍സ്യൂമര്‍ ഫെഡ് ബോര്‍ഡംഗം ഒ വി അപ്പച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com