ബുദ്ധമതത്തിനു ശേഷം ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇസ്ലാം: സുനില്‍ പി ഇളയിടം

ബുദ്ധമതത്തിനു ശേഷം ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്വീധീനിച്ചത് ഇസ്ലാം: സുനില്‍ പി ഇളയിടം
ബുദ്ധമതത്തിനു ശേഷം ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇസ്ലാം: സുനില്‍ പി ഇളയിടം

തൃശൂര്‍: ബുദ്ധമതത്തിനു ശേഷം ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇസ്ലാമാണെന്ന് ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. നൃത്തവും സംഗീതവും ഉള്‍പ്പെടെ സമസ്ത മേഖലകളിലും ഇസ്ലാം മതത്തിന്റെ സ്വാധീനമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'ഭാരതീയ ചിന്തയുടെ ബഹുസ്വരത' എന്ന വിഷയത്തില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് കരുണയിലും മൈത്രിയിലും ഊന്നിയ ബുദ്ധമതത്തെക്കുറിച്ചാണ്. ഇതിനുശേഷം ഇന്ത്യയുടെ സമസ്തമേഖലകളെയും സ്പര്‍ശിച്ച ഇസ്ലാംമതത്തെ പരിഗണിക്കണം. മഹാഭാരതത്തെ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്തതാണ് അക്ബര്‍. മറ്റൊരു ഭാഷയിലേക്ക് ആദ്യമായാണ് മഹാഭാരതം മാറ്റിയെഴുതപ്പെട്ടത്. ഇത് പേര്‍ഷ്യന്‍ ഭാഷയിലേക്കു മാറ്റിയെഴുതാനായി അദ്ദേഹം നൂറു കണക്കിനു സംസ്‌കൃത പണ്ഡിതരെയും പേര്‍ഷ്യന്‍ പണ്ഡിതരെയുമാണ് കൊല്ലങ്ങളോളം കൊട്ടാരത്തില്‍ പാര്‍പ്പിച്ചത്. 

പേര്‍ഷ്യന്‍ ഭാഷയിലേക്ക് ഉപനിഷത്തുകള്‍ മാറ്റിയെഴുതിയത് ഷാജഹാന്റെ മൂത്ത മകനായ ധാര ഷൂക്കോ ആണ്. ബുദ്ധമതത്തിനു ശേഷം മറ്റൊരു മതത്തിനും ഇസ്ലാമിനെപ്പോലെ സ്വാധീനമുണ്ടാക്കാനായിട്ടില്ല. ഈ ചരിത്രമെല്ലാം പലരും വിസ്മരിക്കുകയാണെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു.

ഗാന്ധിജി വിഭാവനം ചെയ്ത ഹിന്ദുസ്ഥാനി ഹിന്ദിയും ഉറുദുവും ചേര്‍ന്നതാണ്. എന്നാല്‍ അധികാരത്തിലെത്തിയവര്‍ ഹിന്ദിയില്‍നിന്ന് ഉറുദുവിനെ അടര്‍ത്തിമാറ്റുകയായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമസ്തമേഖലയെ സ്വാധീനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത മുസ്ലിം സമുദായം ഇന്ത്യന്‍ പാരമ്പര്യത്തിന് ഭീഷണിയാണെന്ന ചര്‍ച്ചകള്‍ വ്യര്‍ഥമാണെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു.

മനുഷ്യനിലൂടെയല്ലാത്ത ദൈവത്വം തട്ടിപ്പാണെന്നും മനുഷ്യന്റെ വേദന മനസ്സിലാക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് കഴിയുമെന്നും ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു. പത്മാവത് സിനിമയ്ക്കും മാണിക്യമലര്‍ എന്ന പുതിയ ഗാനത്തിനുമെതിരെ അലമുറയിടുന്നവര്‍ക്ക് മതത്തെപ്പറ്റി ധാരണയില്ലെന്ന് ഡോ.ഹുസൈന്‍ രണ്ടത്താണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com