മാണിയെ മുന്നണിയിലെടുക്കരുത്; യച്ചൂരിക്ക് വിഎസിന്റെ കത്ത്

മാണിയുടെ അഴിമതിക്കെതിരെ നീണ്ട സമരം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. മാണിയോടുള്ള മൃദു സമീപനം പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും വിഎസ്
മാണിയെ മുന്നണിയിലെടുക്കരുത്; യച്ചൂരിക്ക് വിഎസിന്റെ കത്ത്

തൃശൂര്‍: കെഎം മാണിയെ എല്‍ഡിഎഫിലെടുക്കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്. സിപിഎം സമ്മേളനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിഎസ് മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയത്. 

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കുന്നതോടൊപ്പം ഒരു തരത്തിലും മാണിയെ മുന്നണിയിലെടുക്കരുതെന്നും കത്തില്‍ പറയുന്നു. ഇടതുമുന്നണിയില്‍ അഴിമതിക്കാരെ എടുക്കരുതെന്നതാണ് കത്തിലെ പ്രധാന ആവശ്യം. മാണിയുടെ അഴിമതിക്കെതിരെ നീണ്ട സമരം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. മാണിയോടുള്ള മൃദു സമീപനം പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും വിഎസ് പറയുന്നു.

കേന്ദ്രനേതൃത്വം മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ച ചെയ്ത് തള്ളിയതാണെന്നും മാണിയെ മുന്നണിയില്‍ കൊണ്ടുവരുന്നത് ഉചിതമല്ലന്നാണ് അന്നത്തെ തീരുമാനം. അത് ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഇടയുണ്ടാകരുതെന്നാണ് വിഎസ് കത്തില്‍ പറയുന്നത്. ആലപ്പുഴയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന സമ്മേളനത്തിലും വിഎസ് നല്‍കിയ കത്ത് ഏറെ വിവാദത്തിന് കാരണമായിരുന്നു. തുടര്‍ന്ന് വിഎസ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോകുന്ന നിലയിലേക്കും കാര്യങ്ങള്‍ എത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com