സുധാകരന്‍ നിരാഹാരസമരം തുടരും; അവഗണിച്ചാല്‍ ഗുരുതര പ്രത്യാഘാതമെന്ന് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2018 04:30 PM |
Last Updated: 22nd February 2018 04:32 PM | A+A A- |

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരും. കേസില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം നടത്തുന്നത് വരെ സമരം തുടരാനും സമരപ്പന്തലില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.
സമരം അവഗണിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണത്തിന്റെ രേഖാ മുലമുള്ള ഉത്തരവ് ലഭിക്കുന്നതുവരെ നിരാഹാരം തുടരുമെന്നും സിബിഐ അന്വേഷണം വേണമെന്ന പിതാവിന്റെ നിലപാടിനൊപ്പമാണ് പാര്‍ട്ടിയെന്നും ചെന്നിത്തല പറഞ്ഞു