കണ്ണൂരില്‍ സിപിഎം ഓഫിസിനു നേരെ ബോംബേറ്

കണ്ണൂരില്‍ സിപിഎം ഓഫിസിനു നേരെ ബോംബേറ്
കണ്ണൂരില്‍ സിപിഎം ഓഫിസിനു നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ഓഫിസിനു നേരെ ബോംബേറ്. അഴീക്കോട്ട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയാണ് ബോംബേറുണ്ടായത്.

ഇന്നു പുലര്‍ച്ചെയാണ് ബോംബേറുണ്ടായതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. ഓഫിസില്‍ ആരും ഉണ്ടായിരുന്നില്ല. സ്‌ഫോടനത്തില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. പരിശോധനകളും അന്വേഷണവും തുടരുകാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com