കൊലപാതക കേസ് പാർട്ടി അന്വേഷിക്കാൻ ഇത് ചൈനയല്ല : രമേശ് ചെന്നിത്തല

ജനാധിപത്യ രാജ്യമാണ്. കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
കൊലപാതക കേസ് പാർട്ടി അന്വേഷിക്കാൻ ഇത് ചൈനയല്ല : രമേശ് ചെന്നിത്തല

കണ്ണൂർ‌ : ഷുഹൈബ് വധം സിപിഎം അന്വേഷിക്കുമെന്ന പി ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതക കേസ് പാർട്ടി അന്വേഷിക്കാൻ ഇത് ചൈനയല്ല. ജനാധിപത്യ രാജ്യമാണ്. കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ ഷുഹൈബ് കുടുംബ സഹായ ഫണ്ട് പിരിവിനിടെയാണ് ചെന്നിത്തലയുടെ വിമർശനം. 

ഷുഹൈബ് വധക്കേസിൽ തെറ്റ് പറ്റിയെങ്കിൽ സിപിഎം അത് തുറന്നു പറയണം. ജില്ലാഘടകത്തിന് വീഴ്ചയുണ്ടെങ്കിൽ തുറന്നു പറയാനുളള ആർജ്ജവമാണ് കാട്ടേണ്ടത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ലയിൽ 110 കേന്ദ്രങ്ങളിലാണ് ഷുഹൈബ് കുടുംബ സഹായ ഫണ്ട് പണപ്പിരിവിന് കോൺ​ഗ്രസ് തുടക്കമിട്ടത്. ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വ്യക്തമാക്കിയിരുന്നു‍. പാര്‍ട്ടി അന്വേഷണം പൂ‍ര്‍ത്തിയായ ശേഷം നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

എന്നാൽ ജയരാജന്റെ പ്രസ്താവനയെ തള്ളി കോടിയേരി ബാലകൃഷ്ണൻ രം​ഗത്തെത്തി. പാർട്ടി പൊലീസിന്റെ പണി ഏറ്റെടുക്കേണ്ടെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന തരത്തിലുള്ള അഭിപ്രായപ്രകടനത്തിന് പി ജയരാജനെ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com