വിവാഹത്തിന്റെ തലേന്ന് വരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍, പിടിയിലായത് നഗ്നചിത്രം കാട്ടി പീഡിപ്പിച്ചെന്ന കേസില്‍

കണ്ണൂര്‍: വിവാഹത്തിന്റെ തലേ ദിവസം വരനെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്‌നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് വരന്‍ അറസ്റ്റിലായത്. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. കണ്ണൂരിലെ പാനൂരിലാണ് സംഭവം. 

പ്രദേശവാസിയായ യുവതിയുമായി യുവാവിന്റെ വിവാഹം ഇന്ന് നടക്കാനിരുന്നതാണ്. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് യുവാവിനെതിരെ പരാതി കിട്ടിയതോടെ കൊളവല്ലൂര്‍ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. 

പോക്‌സോ വകുപ്പ് പ്രകാരമാണ് യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com