മധുവിന്റെ കൊലപാതകം : മണ്ണാര്‍ക്കാട് താലൂക്കില്‍ നാളെ ബിജെപി ഹര്‍ത്താല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2018 02:18 PM |
Last Updated: 23rd February 2018 02:19 PM | A+A A- |

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താല്‍.
പാല്‍, പത്രങ്ങള്‍, സ്വകാര്യവാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് അറിയിച്ചു. അട്ടപ്പാടിയിലെ സാമൂഹിക സാഹചര്യത്തിന്റെ ദയനീയാവസ്ഥയാണു സംഭവം കാണിക്കുന്നത്. മേഖലയിലെ മൂന്നു പഞ്ചായത്തുകളും എല്‍ഡിഎഫ് ആണു ഭരിക്കുന്നത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും അറസ്റ്റുചെയ്യണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
അട്ടപ്പാടി കടുകമണ്ണ ഊരില്‍ മല്ലന്റെ മകന്‍ മധുവാണ് വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്. മുക്കാലിയില്‍ ഹോട്ടലില്‍നിന്നു ഭക്ഷണം മോഷ്ടിച്ചുവന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ മധുവിനെ മര്‍ദ്ദിച്ചശേഷം പൊലീസിനു കൈമാറുകയായിരുന്നു. അവശനായ യുവാവിനെ കോട്ടത്തറ ആശുപത്രയിലെത്തിച്ചെങ്കിലും മരിച്ചു.