സിപിഐയുടെ മന്ത്രിമാര്‍ തിരുമണ്ടന്‍മാര്‍; സിപിഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 23rd February 2018 09:45 PM |
Last Updated: 23rd February 2018 09:45 PM | A+A A- |

തൃശൂര്‍: മന്ത്രിസഭയിലുള്ള സിപിഐയുടെ നാല് മന്ത്രിമാരും തിരുമണ്ടന്‍മാരാണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. ഒരു കഴിവുമില്ലാത്തവരെയാണ് സിപിഐ മന്ത്രിമാരാക്കിയത്. മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരാണ് ഈ നാല് മന്ത്രിമാരുമെന്ന് സമ്മേളനത്തിലെ പൊതുചര്‍ച്ചയിലാണ് വിമര്‍ശനമുയര്‍ന്നത്.
നേരത്തെ ജില്ലാ സമ്മേളനങ്ങളിലും സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐയെ മുന്നണിയില്‍ നിന്ന് പുറത്താക്കണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു. കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലാ സമ്മേളനങ്ങളിലായിരുന്നു സിപിഐയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്. സിപിഐയ്ക്ക് പകരം മാണിയെ മുന്നണിയില്‍ എടുക്കണമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.