തൃശൂര്‍; കെ.എം.മാണിയെയും കേരള കോണ്‍ഗ്രസിനെയും ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നതിനെ പരോക്ഷമായി എതിര്‍ത്തു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനു നിലവില്‍ ഒരു ദൗര്‍ബല്യവുമില്ല. ആരും സൈഡ് ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ എല്‍ഡിഎഫ് അല്ലാതെ അരുമില്ലെന്നു ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'കേരളം ഇന്നലെ, ഇന്ന്, നാളെ' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാനം.
കെ.എം.മാണിയെ വേദിയിലിരുത്തിയാണു കാനത്തിന്റെ പരാമര്‍ശം. ജനം നമ്മെ വീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ എല്‍ഡിഎഫിന് ദൗര്‍ബല്യം ഉണ്ടെന്ന ധാരണ നാം പറയാന്‍ പാടില്ല. ആരും സെയിം സൈഡ് ഗോളടിക്കരുത്. ജങ്ങളുടെ പിന്തുണ എല്‍ഡിഎഫിനുണ്ടാകും. മതന്യൂനപക്ഷങ്ങളുടെ കാര്യം പറഞ്ഞ് അങ്ങനെ ഒരു തീരുമാനത്തില്‍ എത്തരുത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് വര്‍ധിച്ചത്. വേങ്ങരയില്‍ യുഡിഎഫില്‍ ഉള്ളവരും പോയവരും യുഡിഎഫിനോടൊപ്പമായിരിന്നിട്ടും ആ തെരഞ്ഞടുപ്പില്‍ നമുക്ക് മാത്രമാണ് വോട്ട് കൂടിയത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനായി എതിരായിട്ടുള്ള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് വര്‍ത്തമാനകാലത്ത് ഉചിതമായിരിക്കില്ലെന്നും കാനം പറഞ്ഞു
പാര്‍ട്ടിയില്‍ നിന്നും അകന്നുപോയവരെ തിരിച്ചുകതൊണ്ടുവരാന്‍ നമുക്ക് കഴിയണം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസം അവര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. അഴിമതിക്കെതിരായ നിലപാടിന്റെ ഭാഗമായാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ നമുക്ക് വിജയം ലഭിച്ച്ത് .ഇപ്പോള്‍ എല്‍ഡിഎഫ് നന്നായിട്ടാണ് പോകുന്നത്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളുമായി മുന്നോട്് പോകുമ്പോള്‍ മുന്നണി വിട്ടുപോയവര്‍ വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ