ആള്‍ക്കൂട്ടക്കൊല: സംസ്ഥാന സര്‍ക്കാരിനോട് ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഇടപെടുന്നു
ആള്‍ക്കൂട്ടക്കൊല: സംസ്ഥാന സര്‍ക്കാരിനോട് ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊ ന്ന സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഇടപെടുന്നു. സംഭവുമായി ബന്ധപ്പെട്ട്് സംസ്ഥാന സര്‍ക്കാരിനോട് ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് പട്ടിക വര്‍ഗ കമ്മീഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളം സന്ദര്‍ശിക്കും. സംഭവം ദൗര്‍ഭാഗ്യകരമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പാലക്കാട് ജില്ലാ കളക്ടറോടും പൊലീസ് സൂപ്രണ്ടനിനോടും റിപ്പോര്‍ട്ട് തേടി. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com