ബാര്‍ കോഴ കേസില്‍ സിബിഐ അന്വഷണം; സുപ്രീംകോടതി  ഇന്ന് പരിഗണിക്കും, മാണി ഇന്ന് സിപിഎം സമ്മേളനത്തില്‍

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലെ സെമിനാറില്‍ മാണി പങ്കെടുക്കാനെത്തുമ്പോഴാണ് കേസില്‍ സിബിഐ അന്വേഷണം വേണമോയെന്ന് കോടതി വിധി പറയുക
ബാര്‍ കോഴ കേസില്‍ സിബിഐ അന്വഷണം; സുപ്രീംകോടതി  ഇന്ന് പരിഗണിക്കും, മാണി ഇന്ന് സിപിഎം സമ്മേളനത്തില്‍

ന്യൂഡല്‍ഹി: സംസ്ഥാന വിജിലന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമമല്ലെന്ന് കുറ്റപ്പെടുത്തി, ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 

മാണിക്കെതിരെ ബാര്‍ കോഴയില്‍ ശക്തമായി ആരോപണങ്ങളുന്നയിച്ച സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലെ സെമിനാറില്‍ മാണി പങ്കെടുക്കാനെത്തുമ്പോഴാണ് കേസില്‍ സിബിഐ അന്വേഷണം വേണമോയെന്ന് കോടതി വിധി പറയുക. 

വിജിലന്‍സ് തലപ്പത്തേക്ക് ലോക്‌നാഥ് ബെഹ്‌റ എത്തിയതിന് ശേഷം എല്ലാ കേസുകളും അവസാനിപ്പിക്കുകയാണെന്നും, വിജിലന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും മത്സരിച്ച നോബിള്‍ മാത്യുവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നോബിള്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. എന്നാള്‍ ഹൈക്കോടതി ആവശ്യം തള്ളി. നാല് തവണ മന്ത്രിയാവുകയും, സംസ്ഥാനത്തെ പ്രമുഖ നേതാവുമാണ് കെ.എം.മാണി. അങ്ങിനെ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് താത്പര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com