ഷുഹൈബ് വധം: പ്രതികളെ ദൃസാക്ഷികള്‍ തിരിച്ചറിഞ്ഞു

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുബൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ദൃസാക്ഷികള്‍ തിരിച്ചറിഞ്ഞു.
ഷുഹൈബ് വധം: പ്രതികളെ ദൃസാക്ഷികള്‍ തിരിച്ചറിഞ്ഞു

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുബൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ദൃസാക്ഷികള്‍ തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണു പ്രതികളായ രജിന്‍രാജ്, ആകാശ് എന്നിവരെ ദൃക്‌സാക്ഷികളായ നൗഷാദും റിയാസും തിരിച്ചറിഞ്ഞത്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. 

ഡമ്മികളെയല്ല, യതാര്‍ഥ പ്രതികളെയാണ് പിടികൂടിയത് എന്ന പൊലീസ് വാദത്തെ ബലപ്പെടുത്തുന്നതാണ് ഇത്. ഇന് അറസ്റ്റ് ചെയ്യാനുള്ള മൂന്ന്് പ്രതികള്‍ക്കായുള്ള ചിരച്ചില്‍ പൊലീസ് കൂടുതല്‍ ഊര്‍ജിതമാക്കി. മാലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ വിളികളും നിരീക്ഷണത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com