ഷുഹൈബ് വധം: പ്രതികള്‍ ഡമ്മികളല്ലെന്ന് സുധാകരന്‍; നിരാഹാരം അവസാനിപ്പിച്ചേക്കും 

ഷുഹൈബ് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ ഡമ്മികളല്ലെന്ന് മനസ്സിലായെന്ന് നിരാഹാരം തുടരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.
ഷുഹൈബ് വധം: പ്രതികള്‍ ഡമ്മികളല്ലെന്ന് സുധാകരന്‍; നിരാഹാരം അവസാനിപ്പിച്ചേക്കും 

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ ഡമ്മികളല്ലെന്ന് മനസ്സിലായെന്ന് നിരാഹാരം തുടരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തിരിച്ചറിയല്‍ പരേഡില്‍ കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരിയേയും റിജിന്‍രാജിനേയും ദൃസാക്ഷികള്‍ തിരിച്ചറിഞ്ഞതിന്റെ പശ്ചാതലത്തിലാണ് സുധാകരന്‍ പ്രതികരണം. 

ദൃസാക്ഷി മൊഴി അംഗീകരിക്കുന്നുവെന്നും സംശയം നീങ്ങിയെന്നും തുടരന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികള്‍ തിരിച്ചറിഞ്ഞാല്‍ അതാണ് അവസാന വാക്കെന്നും ഇതുവരെയുള്ള പൊലീസ് നടപടി ശരിയാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. 

ഷുഹൈബ് വധത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തവര്‍ ഡമ്മി പ്രതികളാണ് എന്നായിരുന്നു സുധാകരന്റെ നിലപാട്. ഈ ആവശ്യം ഉയര്‍ത്തിക്കാട്ടിയാണ് സുധാകരന്‍ നിരാഹാര സമരം ആരംഭിച്ചത്. ഡമ്മി പ്രതികളല്ല എന്ന് പറഞ്ഞതോടെ അഞ്ചു ദിവസം പിന്നിടുന്ന നിരാഹര സമരം സുധാകരന്‍ അവസാനിപ്പിച്ചേക്കും എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com