എല്ലാ തീവ്രവാദികളും മുസ്‌ലിങ്ങളാണ്; ആള്‍ക്കൂട്ട കൊലപാതകത്തില്‍ വര്‍ഗീയ പ്രചാരണവുമായി ബിഡിജെഎസ് നേതാവ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 24th February 2018 05:14 PM |
Last Updated: 24th February 2018 05:14 PM | A+A A- |

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന വിഷയത്തില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ബിഡിജെഎസ് നേതാവും കെപിഎംഎസ് സംസ്ഥാന പ്രസിഡന്റുമായ നീലകണ്ഠന്‍ മാസ്റ്റര്‍. ഫെയ്‌സ്ബുക്കിലൂടെ മുസ്‌ലിം സമുദായത്തെ മുഴുവന്‍ തീവ്രവാദികള്‍ എന്ന് വിളിക്കാതെ വിളിച്ച് അവഹേളിച്ചിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വൈക്കത്ത് നിന്ന് മത്സരിച്ച് പരാജയപ്പെട്ട നീലകണ്ഠന്‍ മാസ്റ്റര്‍.
മധുവിനെ കൊന്ന പ്രതികളെല്ലാം മുസ്‌ലിങ്ങളാണ്, എല്ലാ മുസ്‌ലിങ്ങളും തീവ്രവാദികളല്ലാ, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‌ലിങ്ങളാണ് എന്നാണ് നീലകണ്ഠന്റെ പോസ്റ്റ്.
ഈ പോസ്റ്റിനെ അനുകൂലിച്ച് നിരവധി കമന്റുകളാണ് സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്. മധുവിനെ തല്ലിക്കൊന്നത് മുസ്‌ലിങ്ങളാണ് എന്ന് അറിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ പേരുകള്‍ മുക്കിയെന്ന് വ്യാജ പ്രചാരണവുമായി സംഘപരിവാര്‍ ഗ്രൂപ്പുകളും രംഗത്ത് വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നീലകണ്ഠനും മുസ്‌ലിം വിരുദ്ധ പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്.
ഹിന്ദു ആദിവാസിയെ തല്ലിക്കൊന്ന മുസ്‌ലിം തീവ്രവാദികള്‍ക്കെതിരെ പ്രതികരിക്കണം എന്നാഹ്വാനം ചെയ്ത് കലാപമുണ്ടാക്കാന്‍ നേരത്തെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന്‍ ശ്രമിച്ചിരുന്നു.