മധുവിന്റെ കൊലപാതകം: കൂടുതല്‍ അറസ്റ്റ് ഇന്ന്; പ്രതിഷേധം ശക്തമാകുന്നു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 24th February 2018 07:52 AM |
Last Updated: 24th February 2018 07:52 AM | A+A A- |

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. കസ്റ്റഡിയിലുള്ള 12 പേരെ അഗളി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്്റ്റുമോര്‍ട്ടം ചെയ്യും.
അതേസമയം മന്ത്രി എ.കെ.ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ ഇന്ന് അട്ടപ്പാടിയിലെത്തും. ഇതിനിടെ മുഴുവന്‍ പ്രതികളേയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകളുടെ സമരം അഗളി പൊലീസ് സ്‌റ്റേഷനു മുന്നില്‍ തുടരുകയാണ്. യു.ഡി.എഫും ബിജെപിയും മണ്ണാര്‍ക്കാട് നിയോജകമണ്ഡല, താലൂക്ക് അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.