ഷുഹൈബ് വധം: അഞ്ചു പേര്‍ വിരാജ്‌പേട്ടയില്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2018 11:34 AM |
Last Updated: 24th February 2018 11:34 AM | A+A A- |

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിരാജ്‌പേട്ടയിലെ ഒരു വീട്ടില്‍നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സംഭവത്തിനു ശേഷം നാടുവിട്ട ഇവര്‍ ഇവിടെ ഒളിവിലായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.
സംഭവത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണു പ്രതികളായ രജിന്‍രാജ്, ആകാശ് എന്നിവരെ ദൃക്‌സാക്ഷികളായ നൗഷാദും റിയാസും തിരിച്ചറിഞ്ഞത്.
ഡമ്മികളെയല്ല, യതാര്‍ഥ പ്രതികളെയാണ് പിടികൂടിയത് എന്ന പൊലീസ് വാദത്തെ ബലപ്പെടുത്തുന്നതാണ് ഇത്. ശേഷിച്ച പ്രതികള്‍ക്കായുള്ള മാലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്ു.