ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം: രാഹുല്‍ ഈശ്വര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2018 10:45 AM |
Last Updated: 24th February 2018 10:45 AM | A+A A- |

കൊച്ചി: ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന ഹാദിയയെ സന്ദര്‍ശിച്ചതെന്ന് രാഹുല്‍ ഈശ്വര്‍. സര്‍വീസില്‍ ഉള്ളതിനാല്‍ പേരു വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വൈക്കത്തെ വീട്ടില്‍ പോയത്. പൊലീസും കോടതിയും പീഡിപ്പിക്കുകയാണെന്ന ഹാദിയയുടെ വാദംതെറ്റാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സൗഹാര്‍ദപരമായാണ് പൊലീസുകാര്‍ ഇടപെട്ടത്. തടങ്കലില്‍നിന്നുള്ള ആശ്വാസത്തിനായി ഹാദിയയെ പുറത്തുകൊണ്ടുപോവാന്‍ വരെ പൊലീസ് തയാറായിരുന്നു- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
താന്‍ പുറത്തുവിട്ട വിഡിയോ കാരണമാണ് ഹാദിയ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കപ്പെട്ടതെന്ന് രാഹുല്‍ അവകാശപ്പെട്ടു. തനിക്കെതിരായ പരാമര്‍ശം സുപ്രിം കോടതിയെ സത്യവാങ്മൂലത്തില്‍നിന്ന് ഹാദിയ ഒഴിവാക്കിയതില്‍ സന്തോഷമുണ്ട്. ഹാദിയയെ മുന്‍നിര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക ഇരവാദം ഉന്നയിക്കുമ്പോള്‍ പിതാവ് അശോകനെ മുന്നില്‍ നിര്‍ത്തി ഹിന്ദുത്വ സംഘടനകള്‍ മുതലെടുപ്പു നടത്തുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.