ആള്‍ക്കൂട്ട കൊലപാതകം: ആദിവാസി സമരസമിതി സമരം അവസാനിപ്പിച്ചു

ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് ആദിവാസി സമരമസിതി അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിവന്നിരുന്ന കുടില്‍കെട്ടി സമരം അവസാനിപ്പിച്ചു
ആള്‍ക്കൂട്ട കൊലപാതകം: ആദിവാസി സമരസമിതി സമരം അവസാനിപ്പിച്ചു

അഗളി: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് ആദിവാസി സമരമസിതി അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിവന്നിരുന്ന കുടില്‍കെട്ടി സമരം അവസാനിപ്പിച്ചു. കേസിലെ പതിനാറ് പ്രതികളെയും അറസ്റ്റ് ചെയ്തു എന്ന് പൊലീസ് ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സമരസമിതി വ്യക്തമാക്കി.

കേസില്‍ ആകെയുള്ള പതിനാറ് പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് വൈകുന്നേരം തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറാണ് വ്യക്തമാക്കിയത്. ഇവര്‍ക്കെല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളെ നാളെ കോടതിയില്‍ഹാജരാക്കും. 

കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ആദിവാസി സമരസമിതി അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരമാരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com