തന്റെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി കെ സുധാകരന്‍

തന്റെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി കെ സുധാകരന്‍

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

കണ്ണൂര്‍: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കെ സുധാകരന്‍ ആരോപിച്ചു. ഇത് മാന്യതയില്ലാത്ത നടപടിയാണ്.കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണും ചോര്‍ത്തുന്നതായി സുധാകരന്‍ ആരോപിച്ചു.ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സര്‍ക്കാര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതായും സുധാകരന്‍ കുറ്റപ്പെടുത്തി. 

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തുന്ന നിരാഹാരസമരം ആറാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോഗ്യസ്ഥിതി മോശമാണെന്നുളള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് സമരം. 

അതേസമയം ഷുഹൈബിന്റെ കൊലപാതകം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും മറ്റു പ്രതികളെ കണ്ടൈത്താനാവാതെ കുഴയുകയാണ് പൊലീസ് സംഘം. കേസില്‍ ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരുടെ അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com