പല പോസില്‍ കുമ്മനം; പരിഹസിച്ച് സോഷ്യല്‍ മീഡിയ

മോഷണം ആരോപിച്ച് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 
പല പോസില്‍ കുമ്മനം; പരിഹസിച്ച് സോഷ്യല്‍ മീഡിയ

മോഷണം ആരോപിച്ച് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മധുവിനെ മര്‍ദ്ദിക്കുന്ന ചിത്രങ്ങളില്‍ കാണുന്നതുപോലെ കൈകള്‍ കൂട്ടിക്കെട്ടിയാണ് കുമ്മനം പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ട്വിറ്ററിലാണ് പ്രതിഷേധ ചിത്രങ്ങള്‍ ഇട്ടിരിക്കുന്നത്. 

കൈകെട്ടിയ പല പോസിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്  അതെല്ലാം പിന്‍വലിച്ചതിന് ശേഷം നല്ല ചിത്രം നോക്കിയാണ് കുമ്മനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും കുമ്മനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും പരിഹാസവുമാണ് ഉയരുന്നത്. 

ബിജെപി അധ്യക്ഷന്‍ ഫാന്‍സി ഡ്രെസ് കളിക്കുകയാണ് എന്നും മധുവിനെ പരിഹസിക്കുന്നതിന് തുല്യമാണ് ഇത് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങള്‍ വരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com