മധുവിന്റെ മരണം തന്നെ അസ്വസ്ഥമാക്കി; പ്രതികരണവുമായി രാഹുല്‍ ഗാന്ധി 

ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ്  കൊല്ലപ്പെട്ട സംഭവം തന്നെ അസ്വസ്ഥമാക്കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മധുവിന്റെ മരണം തന്നെ അസ്വസ്ഥമാക്കി; പ്രതികരണവുമായി രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി:  ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ്  കൊല്ലപ്പെട്ട സംഭവം തന്നെ അസ്വസ്ഥമാക്കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കിരാതമായ ആക്രമണത്തിന് ഇരയായ മധുവിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സമൂഹത്തില്‍ ഇത്തരത്തില്‍ അസഹിഷ്ണുത വര്‍ധിക്കുന്നത് തടയാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. കൂടാതെ ഒരു ദയയുമില്ലാത്ത ഇത്തരം ആക്രമണങ്ങളെ ഒരേ ശബ്ദത്തില്‍ അപലപിക്കാന്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com