മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം; ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട് 

കേരളത്തിലെ എല്‍ഡിഎഫ് ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. വിലക്കയറ്റം പോലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം; ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട് 

കൊല്ലം: കേരളത്തിലെ എല്‍ഡിഎഫ് ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. വിലക്കയറ്റം പോലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചില പ്രശ്‌നങ്ങളില്‍ സിപിഎം പൊതുവിലും മുഖ്യമന്ത്രി വിശേഷിച്ചും സ്വീകരിക്കുന്ന ധാര്‍ഷ്ട്യംനിറഞ്ഞ സമീപനം കൂട്ടുത്തരവാദിത്വമെന്ന മുന്നണി സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരടിലാണ് ഈ പരാമര്‍ശങ്ങളുളളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ റോഡില്‍ വലിച്ചിഴച്ച സംഭവം മുതല്‍ മൂന്നാറിലെ കൈയേറ്റക്കാരെ സഹായിക്കുന്നതരത്തില്‍ സ്വീകരിച്ച നിലപാടുകള്‍ വരെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ കടുത്തരീതിയില്‍ വിമര്‍ശിക്കുന്നു.

മൂന്നാറിലെ കൈയേറ്റക്കാരെ കൈയേറ്റക്കാരായി തന്നെ കാണണം. കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ അതിനെ അട്ടിമറിക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചത്. റവന്യൂവകുപ്പിലെ മുഖ്യമന്ത്രിയുടെ അന്യായമായ ഇടപെടല്‍ മുന്നണിയുടെ കൂട്ടുത്തരവാദിത്വമന്ന തത്ത്വം നിരാകരിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com