എന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിച്ചത് ശരിയായില്ല: പിണറായി വിജയന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 25th February 2018 08:04 PM |
Last Updated: 25th February 2018 08:04 PM | A+A A- |

തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി സമ്മേളന നഗരിയില്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധച്ചിരുന്നു. അയാളോട് എനിക്ക് പറയാനുള്ളത് ഈ പ്രവണത ശരിയില്ല എന്നാണ്. പ്രവര്‍ത്തകര്‍ ആരും ഇത്തരം പ്രവണതകളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു. പ്രസംഗം ആരംഭിച്ച വേളയിലാണ് പിണറായി പ്രവര്‍ത്തകര്‍ക്ക് ഈ ഉപദേശം നല്‍കിയത്.
നേരെത്ത വ്യക്തിപൂജ വിവാദത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. പി.ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സമിതി പോലും വിമര്‍ശിച്ചത്. ഈ സാഹചര്യത്തില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത പ്രവര്‍ത്തകനെ പരസ്യമായി ശകാരിച്ച പിണറായിയുടെ നിലപാട് ശ്രദ്ധേയമാക്കുന്നത്.
അതേസമയം പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള അഭിപ്രായഭിന്നതകളുമില്ല. ഉള്‍പാര്‍ട്ടി ജാനധിപത്യമാണ് സിപിഐഎമ്മിന്റെ ശക്തി. ചര്‍ച്ച ചെയ്ത് പാര്‍ട്ടിയില്‍ എടുത്ത തീരുമാനം അന്തിമമായിരിക്കുമെന്നും യെച്ചൂരി സമ്മേളനത്തില്‍ പറഞ്ഞു.