ഒന്‍പതുപേരെ ഒഴിവാക്കി;പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാന കമ്മിറ്റിയില്‍ 87 അംഗങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 25th February 2018 12:18 PM |
Last Updated: 25th February 2018 12:18 PM | A+A A- |

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 87 അംഗ സംസ്ഥാന പാനലിന് രൂപം നല്‍കി. നിലവില്‍ സംസ്ഥാന സമിതിയിലുളള ഒന്‍പതുപേരെ ഒഴിവാക്കും. പ്രായാധിക്യം ഉള്‍പ്പെടെയുളള മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇവരെ ഒഴിവാക്കുന്നതെന്നാണ് സൂചന.വി വി ദക്ഷിണാമൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്നുളള ഒഴിവും കണക്കിലെടുത്താണ് പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പാനലിന് രൂപം നല്‍കിയിരിക്കുന്നത്. പാനലിന് സമ്മേളനം ഔദ്യോഗിക അംഗീകാരം നല്‍കും.
പി എ മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍, സി എഎച്ച് കുഞ്ഞമ്പു, പി ഗഗാറിന്‍, ഇ എന്‍ മോഹന്‍ദാസ് തുടങ്ങിയവരാണ് പുതിയതായി സംസ്ഥാന സമിതിയില്‍ ഇടംപിടിക്കാന്‍ സാധ്യതയുളളവര്‍. പ്രായാധിക്യം, ഉള്‍പ്പെടെയുളള മാനദണ്ഡങ്ങള്‍ കണക്കാക്കി കോലിയക്കോട് കൃഷ്ണന്‍ നായര്‍,പീരപ്പന്‍കോട് മുരളി, സിപി നാരായണന്‍, പി കെ ഗുരുദാസന്‍,സി കെ സദാശിവന്‍ ആര്‍ ഉണ്ണികൃഷ്ണ പിളള, കെ എം സുധാകരന്‍, പി എ മുഹമ്മദ്, കെ കുഞ്ഞിരാമന്‍, പി പി വാസുദേവന്‍, ടി കെ ഹംസ, പി ഉണ്ണി എന്നിവരെ ഒഴിവാക്കാനാണ് സാധ്യതയുളളത്.