കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2018 02:55 PM |
Last Updated: 25th February 2018 02:55 PM | A+A A- |

കണ്ണൂര്‍: തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നേരെ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി. ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ സമരപന്തലില്‍ നിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസുകാരാണ് മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്.
കണ്ണൂരിലെ സൈക്ലിങ് പരിപാടിക്കെത്തിയ മന്ത്രി സൈക്കിള്‍ സവാരി കഴിഞ്ഞ് ഔദ്യോഗിക വാഹനത്തിനു വേണ്ടി റോഡരികില്‍ കാത്തു നില്‍ക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലിന്റെ നേതൃത്വത്തില്‍ ഒരു സംഘമെത്തി കരിങ്കൊടി വീശുകയായിരുന്നു. പൈലറ്റ് വാഹനത്തിലെ പൊലീസുകാര്‍ ഉടന്‍ മന്ത്രിയെ സ്ഥലത്തു നിന്നു നീക്കി.