എന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിച്ചത് ശരിയായില്ല: പിണറായി വിജയന്‍

പ്രവര്‍ത്തകര്‍ ആരും ഇത്തരം പ്രവണതകളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു.
എന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിച്ചത് ശരിയായില്ല: പിണറായി വിജയന്‍

തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി സമ്മേളന നഗരിയില്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധച്ചിരുന്നു. അയാളോട് എനിക്ക് പറയാനുള്ളത് ഈ പ്രവണത ശരിയില്ല എന്നാണ്. പ്രവര്‍ത്തകര്‍ ആരും ഇത്തരം പ്രവണതകളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു. പ്രസംഗം ആരംഭിച്ച വേളയിലാണ് പിണറായി പ്രവര്‍ത്തകര്‍ക്ക് ഈ ഉപദേശം നല്‍കിയത്.

നേരെത്ത വ്യക്തിപൂജ വിവാദത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. പി.ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സമിതി പോലും വിമര്‍ശിച്ചത്. ഈ സാഹചര്യത്തില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത പ്രവര്‍ത്തകനെ പരസ്യമായി ശകാരിച്ച പിണറായിയുടെ നിലപാട് ശ്രദ്ധേയമാക്കുന്നത്.

അതേസമയം പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള അഭിപ്രായഭിന്നതകളുമില്ല. ഉള്‍പാര്‍ട്ടി ജാനധിപത്യമാണ് സിപിഐഎമ്മിന്റെ ശക്തി. ചര്‍ച്ച ചെയ്ത് പാര്‍ട്ടിയില്‍ എടുത്ത തീരുമാനം അന്തിമമായിരിക്കുമെന്നും യെച്ചൂരി സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com