ക്രഷര്‍ യൂണിറ്റിനെതിരെ സംസാരിച്ച എഴുത്തുകാരന്‍ ടിപി രാജീവനെതിരെ വധഭീഷണി

കോഴിക്കോട് ബാലുശേരി കൂട്ടാലിട ചെങ്ങോട്ടുമലയില്‍ കൃഷിക്കെന്ന വ്യാജേനെ വാങ്ങികൂട്ടിയ ഭൂമിയില്‍ തുടങ്ങുന്ന ക്രഷര്‍ യൂണിറ്റിനെതിരെ സംസാരിച്ചതാണ് ഭീഷണിക്ക് കാരണം
ക്രഷര്‍ യൂണിറ്റിനെതിരെ സംസാരിച്ച എഴുത്തുകാരന്‍ ടിപി രാജീവനെതിരെ വധഭീഷണി

സ്വന്തം നാട്ടില്‍ തുടങ്ങുന്ന ക്രഷര്‍ യൂണിറ്റിനെതിരെ സംസാരിച്ചതിന് എഴുത്തുകാരന്‍ ടിപി രാജീവന് വധഭീഷണി. കോഴിക്കോട് ബാലുശേരി കൂട്ടാലിട ചെങ്ങോട്ടുമലയില്‍ കൃഷിക്കെന്ന വ്യാജേനെ വാങ്ങികൂട്ടിയ ഭൂമിയില്‍ തുടങ്ങുന്ന ക്രഷര്‍ യൂണിറ്റിനെതിരെ സംസാരിച്ചതാണ് ഭീഷണിക്ക് കാരണം

നാട്ടുകാരുടെ സമരം ഉദ്ഘാടനം ചെയ്യാന്‍ കൂട്ടാലിട ടൗണില്‍ എത്തിയപ്പോഴാണ് ഭീഷണി ഉണ്ടായത്. എല്ലാവരും ഒറ്റകെട്ടായി ക്രഷറിനെതിരെ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് തിരികെ വീട്ടിലെത്തുമ്പോഴേക്കും ഭീഷണിയെത്തി. സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് ആവശ്യം. പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് ഫോണ്‍ വഴിയാണ് ഭീഷണി

മഞ്ഞള്‍ കൃഷിക്കെന്ന വ്യാജേനെയാണ് എറണാകുളം കേന്ദ്രമായുള്ള വ്യവസായ ഗ്രൂപ്പ് ചെങ്ങോട്ടുമല വിലയ്ക്ക് വാങ്ങിയത്. ക്രഷറിനായി ജിയോളജിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി നേടിയതോടെയാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. മലമുകളിലെ ആദിവാസികളടക്കമുള്ളരാണ് സമരത്തില്‍. നാട്ടുകാര്‍ നടത്തിയ സമരപ്രഖ്യാപനം ഉദ്ഘാടനം ചെയ്തതാണ് രാജീവിനെതിരെ തിരിയാന്‍ ക്രഷര്‍ മാഫിയയെ പ്രേരിപ്പിച്ചതെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com