ഗുണ്ടകളെയാണോ കാനം പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത്?: രമേശ് ചെന്നിത്തല

മണ്ണാര്‍ക്കാട് സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐ ഗുണ്ടകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഗുണ്ടകളെയാണോ കാനം പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത്?: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മണ്ണാര്‍ക്കാട് സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐ ഗുണ്ടകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം വിട്ട് കഴിഞ്ഞയിടക്ക് സിപിഐയിലേക്ക് വന്നവരാണ് കൊലയാളികള്‍. അവരെ എത്രയും വേഗം പിടികൂടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പൊലീസ് ഇന്‍സ്‌പെക്റ്ററെ കുത്തിയ കേസിലെ പ്രതികളായിട്ടുള്ളവരാണ് സഫീറിനെ കൊലപ്പെടുത്തിയത്. ഗുണ്ടകളെയാണോ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് ചേര്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. 

സിപിഐ-മുസ്‌ലിം ലീഗ് സംഘര്‍ഷം നിലനിന്ന കുന്തിപ്പുഴയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മൂവര്‍സംഘം സഫീറിനെ കുത്തിക്കൊന്നത്. സംഭവത്തിന് പിന്നില്‍ സിപിഐ ആണെന്ന് ആദ്യം പറഞ്ഞ പൊലീസ്, പ്രതികള്‍ സിപിഐ അനുകൂലികള്‍ ആണെങ്കിലും രാഷ്ട്രീയ വൈരമല്ല, വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്ന് പറഞ്ഞിരുന്നു. 

സഫീറിന്റെ കൊലപാതക്കില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com