പൊലീസ് പാര്‍ട്ടിയുടെ പണി ചെയ്യേണ്ട; ചില സ്ഥലങ്ങളില്‍ പൊലീസ് യജമാന സ്‌നേഹം കാണിക്കുന്നു- പന്ന്യന്‍ രവീന്ദ്രന്‍ 

പൊലീസ് പാര്‍ട്ടിയുടെ പണി ചെയ്യേണ്ടെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍.
പൊലീസ് പാര്‍ട്ടിയുടെ പണി ചെയ്യേണ്ട; ചില സ്ഥലങ്ങളില്‍ പൊലീസ് യജമാന സ്‌നേഹം കാണിക്കുന്നു- പന്ന്യന്‍ രവീന്ദ്രന്‍ 

തിരുവനന്തപുരം: പൊലീസ് പാര്‍ട്ടിയുടെ പണി ചെയ്യേണ്ടെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. ചില സ്ഥലങ്ങളില്‍ പൊലീസ് യജമാന സ്‌നേഹം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയില്‍ പൊലീസുകാര്‍ ചേരേണ്ടെന്നും യജമാന പണി ചെയ്തവര്‍ ഇപ്പോള്‍ എവിടെ എന്ന് ചിന്തിക്കണമെന്നും പന്ന്യന്‍ പറഞ്ഞു. ശുഹൈബ് വധക്കേസില്‍ അന്വേഷണവിവരങ്ങള്‍ ചോരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.

മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകും. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു

സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐയാണെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com