വടയമ്പാടി സമരം സെക്രട്ടറിയറ്റിലേക്ക്:  ജിഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്യും

വടയമ്പാടിയില്‍ ജാതിമതില്‍ പൊളിച്ച് നീക്കിയതും തുടര്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദളിത് സംഘടനകള്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യും.
വടയമ്പാടി സമരം സെക്രട്ടറിയറ്റിലേക്ക്:  ജിഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്യും

വടയമ്പാടിയില്‍ ജാതിമതില്‍ പൊളിച്ച് നീക്കിയതും തുടര്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദളിത് സംഘടനകള്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യും. മാര്‍ച്ച് 21നാണ് സമരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദലിത് നേതാവും ഗുജറാത്തിലെ വഡഗാവ് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി സമരം ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.

ദലിത് ഭൂ അവകാശ സമിതിയും വടയമ്പാടി സമരസഹായ സമിതിയുമാണ് സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ അമ്പത്തിനാലോളം ദലിത് സംഘടനകള്‍ പങ്കെടുക്കും. ചേരമ സാംബവ സര്‍വ്വീസ് സൊസൈറ്റിയും ബിഎസ്പിയും അടക്കമുള്ള ദലിത് ബഹുജന്‍ സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട് എന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com