കൊല്ലുന്നത് നിര്‍ത്തൂ; വേണമെങ്കില്‍ രണ്ടടി കൊടുത്തോളൂ: കൊലപാതക രാഷ്ട്രീയത്തിനെതിരെ മാമൂക്കോയ
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 28th February 2018 09:31 PM |
Last Updated: 28th February 2018 09:31 PM | A+A A- |

കണ്ണൂര്‍: അക്രമ രാഷ്ട്രീയത്തിന് എതിരെ സിനിമാ താരം മാമൂക്കോയ.കൊല്ലുന്നത് നിര്‍ത്തൂ, വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്ന് അദ്ദേഹം പറഞ്ഞു. നമ്മള്‍ പരസ്പരം വെട്ടിമരിക്കാനുള്ളവരല്ല. സ്‌നേഹത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് ജീവിച്ച് മരിക്കാനുള്ളവരാണെന്നും മാമുക്കോയ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍, അപ്പോഴൊക്കെ വെട്ടുകയും കുത്തുകയും ചെയ്താല്‍ എങ്ങനെ മുന്നോട്ടുപോകും. ഭാവിതലമുറക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കണം. ഈ കൊലപാതകങ്ങളൊന്നും കൈയബദ്ധങ്ങളല്ല. നേരത്തേ ലിസ്റ്റിട്ട് കൊലപ്പെടുത്തുകയാണ്. ഇവിെട കൊല്ലപ്പെടുന്നത് വളരെ പാവെപ്പട്ട ചെറുപ്പക്കാരാണ്.
ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള ഭീകര സമരമുറകള്‍ എല്ലാ പാര്‍ട്ടികളും ഒഴിവാക്കണം. പണ്ടത്തെ നേതാക്കള്‍ എഴുത്തുകാരും കലാകാരന്മാരുമായിരുന്നു. അതില്ലാത്തതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.