മെഡിക്കല്‍ കോളജ് കോഴ: എംടി രമേശിനെതിരെ തെളിവില്ലെന്ന് ലോകായുക്ത, നടപടികള്‍ അവസാനിപ്പിച്ചു

മെഡിക്കല്‍ കോളജ് കോഴ: എംടി രമേശിനെതിരെ തെളിവില്ലെന്ന് ലോകായുക്ത, നടപടികള്‍ അവസാനിപ്പിച്ചു
മെഡിക്കല്‍ കോളജ് കോഴ: എംടി രമേശിനെതിരെ തെളിവില്ലെന്ന് ലോകായുക്ത, നടപടികള്‍ അവസാനിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബിജെപി നേതാവ് എംടി രമേശിനെതിരായ നടപടികള്‍ ലോകായുക്ത അവസാനിപ്പിച്ചു. എംടി രമേശിനെതിരെ തെളിവില്ലന്നു ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത നടപടി. അതേസമയം കേസില്‍ രമേശിനൊപ്പം ആരോപണ വിധേയനായ ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിനെതിരെ നടപടി തുടരും.

വര്‍ക്കലയില്‍ മെഡിക്കല്‍ കോളജിന് അനുമതി സംഘടിപ്പിക്കാന്‍ വന്‍ തുക കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എംടി രമേശ് ഉള്‍പ്പെട്ട അഴിമതി ആരോപണം സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ വിവാദമുണ്ടാക്കിയിരുന്നു. ബിജെപിയിലും ഇത് വലിയ ചര്‍ച്ചയായി. സംസ്ഥാന ബിജെപി നേതൃത്വത്തിലുള്ള ചിലരുടെ അറിവോടെ ഡല്‍ഹി കേന്ദ്രീകരിച്ച് വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ആയിരുന്നു ആരോപണം.

തൃശൂര്‍ വരന്തരപ്പിള്ളിയിലെ ടി എന്‍ മുകുന്ദന്‍ നല്‍കിയ പാരാതിയിലാണ് മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ലോകായുക്ത അന്വേഷണം നടത്തിയത്. 

മെഡിക്കല്‍ കോളജ് കോഴയെക്കുറിച്ച് ബിജെപി ആഭ്യന്തരമായി അന്വേഷിച്ച റിപ്പോര്‍ട്ട് പുറത്തായത് ബിജെപിയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. എംടി രമേശ് അടക്കമുള്ള നേതാക്കളെ മനപ്പൂര്‍വ്വം കുടുക്കാനായി ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് മെഡിക്കല്‍ കോഴ ആരോപണമെന്ന് ആര്‍എസ് വിനോദ് അന്ന് ആരോപിച്ചിരുന്നു. 

വര്‍ക്കല ആര്‍ എസ് മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനായി 5.6 കോടി രൂപ ബിജെപി നേതാക്കള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഇതോടൊപ്പം ചെര്‍പ്പുളശേരിയില്‍ തുടങ്ങാനിരുന്ന മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാന്‍ അഞ്ചുകോടി രൂപ കോഴ വാങ്ങിയെന്നും പരാതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com